ലാല്‍ കെയേഴ്സിനോടൊപ്പം മോഹന്‍ലാല്‍ ജന്മദിനം ബഹ്റൈനില്‍ ആഘോഷിച്ചു
നിങ്ങളോടൊപ്പം എന്ന ഷോയില്‍ പങ്കെടുക്കാന്‍ ബഹ്റൈനിലെത്തിയ മോഹന്‍ലാല്‍ തന്റെ ജന്മദിനം ലാല്‍ ആരാധകരുടെ സംഘടനയായ ബഹ്റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാല്‍ കെയെര്‍സ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ കേക്ക് കട്ട് ചെയ്തതിനു ശേഷം തന്റെ ഈ വര്‍ഷത്തെ ജന്മദിനത്തിലെ ആദ്യത്തെ ആഘോഷപരിപാടി ആണ് ഇതെന്നും പറഞ്ഞു.
അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന ബഹ്റൈന്‍ ലാല്‍ കെയേഴ്സിനും, അംഗങ്ങള്‍ക്കും മോഹന്‍ലാല്‍ തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ എല്ലാവരുടെയും പിറന്നാള്‍ ആശംസകള്‍ ഉള്‍പ്പെടുത്തിയ പിറന്നാള്‍ ആശംസാ കാര്‍ഡ് മോഹന്‍ലാലിന് കൈമാറി. മോഹന്‍ലാലിനെ കൂടാതെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, മെഗാ ഷോ ചീഫ് കോഡിനേറ്റര്‍ മുരളീധരന് പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു.
ലാല്‍ കെയര്‍ ബഹ്റൈന്‍ പ്രെസിഡന്റ് ജഗത് കൃഷ്ണ കുമാര്‍, സെക്രെട്ടറി എഫ്.എം. ഫൈസല്‍, എന്നിവര്‍ ലാല്‍ കെയെര്സിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു. ട്രെഷറര്‍ ഷൈജു, വൈ പ്രസിഡന്റ് മാരായ പ്രജില്‍ പ്രസന്നന് , ടിറ്റോ ഡേവിസ്, ജോ സെക്രട്ടറിമാരായ മനോജ്, കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍ ആയ ജ്യോതിഷ് പണിക്കര്‍, അരുണ്‍ ജി നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, നന്ദന്, സുബിന്, അജി ചാക്കോ, സതീഷ് എന്നിവര്‍ പരിപാട ികള്‍ക്കു നേതൃത്വം നല്കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ ലാല്‍ കെയേഴ്സിന്റെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന് തുടര്‍ച്ചയായി 26 മെയ് 2017 ല്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.