ഫിബിന്‍ പുത്തന്‍പുരയിലിന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ക്ക് മാര്‍ സ്റ്റീഫന്‍ ചെറപ്പണത്ത് നേതൃത്വം നല്‍കും

വിയന്ന: മെയ് 13ന് വിയന്നയില്‍ അപകടത്തില്‍ നിര്യാതനായ ഫിബിന്‍ പുത്തന്‍പുരയിലിന്റെ (28) സംസ്‌കാരം മെയ് 26ന് ആസ്പെര്‍നെര്‍ ഫ്രിഡ്‌ഹോഫില്‍ നടക്കും. മൂന്ന് മണിയ്ക്ക് സംസ്‌കാര കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആസ്പെര്‍നെര്‍ ഹെല്‍ഡണ്‍ പ്ലാറ്റ്സ് 9ല്‍ ഉള്ള സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തില്‍ വി. കുര്‍ബാന ഉണ്ടായിരിക്കും.

യൂറോപ്പിന്റെ അപ്പൊസ്റ്റോലിക്ക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റിഫന്‍ ചെറപ്പണത്ത് സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

ഓസ്ട്രിയന്‍ മലയാളികളായ പുത്തന്‍പുരയില്‍ ഫെലിക്‌സ്, മാര്‍ട്ടീന ദമ്പതികളുടെ സീമന്ത പുത്രനാണ് പരേതനായ ഫിബിന്‍. ഫ്ലെമിംഗ് ഏക സഹോദരനാണ്.

മൃത സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Asperner Friedhof, Langobardenstraße 180, 1220 Vienna

പൊതു യാത്രാസൗകര്യം: (25, 86A, 87A, 95A, 96A)

Live Streaming Link: http://ustre.am/1s6zc