രജനീകാന്തിന്റെ കോലം കത്തിച്ചു പ്രതിഷേധം; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വിവാദത്തിലേയ്ക്ക്
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശവും മോദിയുമായുള്ള കൂടിക്കാഴ്ച്ചയും സംബന്ധിച്ച അഭ്യൂഹങ്ങള്‍ തമിഴ്നാട്ടില്‍ സംഘര്‍ഷത്തിലേയ്ക്ക്. താരത്തിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധം നടന്നു. തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍ രജനിയുടെ പോയ്സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.
തമിഴനല്ലാത്ത രജനികാന്ത് തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ആവശ്യമുന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. അതേസമയം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിഎന്നാണ് റിപ്പോര്‍ട്ട്.