നായനാര്‍ മലയാളികളൊന്നാകെ ഇഷ്ട0െട്ട ജനനേതാവ് – നവോദയ റിയാദ്
സി.പി.എമ്മിന്റെ സമുന്നത നേതാവായിരിക്കുമ്പോഴും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സ്നേഹവിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ ജനനേതാവും മുഖ്യമന്ത്രിയുമായിരുന്നു ഇ.കെ നയനാരെന്ന് നവോദയ റിയാദില്‍ സംഘടി0ിച്ച ‘നായനാര്‍ അനുസ്മരണവും ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവും’ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായ0െട്ടു. നവോദയ ജോ.സെക്രട്ടറി സുരേഷ് സോമന് യോഗം ഉദ്ഘാടനം ചെയ്തു. ലാളിത്യമാര്‍ന്ന ജീവിത ശൈലിയും നര്മ്മഭാഷണവുമാണ് നായനാരെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്. ക്ഷേമപെന്‍ഷനുകള്‍, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, മാവേലി സ്റ്റോറുകള്‍ തുടങ്ങിയ നിരവധി പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും പ്രവാസികള്‍ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ഒരു വകു0് തന്നെ ആരംഭിക്കാനും കഴിഞ്ഞ അഭേഹം കേരളംകണ്ട മികച്ച ഭരണാധികാരികൂടിയായിരുന്നുവെന്ന് സുരേഷ് സോമന് ചൂണ്ടികാട്ടി.
ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏറെ അഭിമാനകരമായ മുന്നേറ്റമാണ് ഭരണതലത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് നവോദയ വിലയിരുത്തി. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയടക്കം കൊടുത്തുതീര്‍ത്തു, അനവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി, സ്കൂള്‍ പാഠപുസ്തകവും യൂണിഫോമും നേരത്തേ സ്കൂളുകളിലെത്തിച്ചു, എന്‍ഡോസള്‍ഫാന്‍ ദുരന്തബാധതര്ക്ക് അടിയന്തിര സഹായമെത്തിച്ചു, കൊടുംവേനലിലും പവര്കട്ടില്ലതെ വൈദ്യുതി നല്‍കാനായി, കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു, മുന്‍സര്‍ക്കാര്‍ വിറ്റഴിക്കാന്‍ ശ്രമിച്ച ഭൂമി വീണ്ടെടുത്ത് അവിടെ കൃഷിയിറക്കാന്‍ സാധിച്ചു, പൂട്ടാന്‍ കോടതി വിധിച്ച സ്കൂളുകള്‍ സര്‍ക്കാര്‍ എറ്റെടുത്തു, കൊച്ചി മെട്രായില്‍ ഭിന്നലിംഗകാര്‍ക്ക് ജോലി നല്കി, നോട്ട് നിരോധനത്തെ തുടര്‍ന്ന് മരണ0െട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി, ജിഷയുടെ ഘാതകനെ കണ്ടെത്തി, നിയമന നിരോധനം ഇല്ലാതാക്കി തുടങ്ങി നേട്ടങ്ങളുടെ കൂമ്പരവുമായാണ് ഒന്നാം വാര്‍ഷികം ഈ സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നും അതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും പ്രാസംഗികര്‍ പറഞ്ഞു.
നവോദയ പ്രസിഡന്റ് അന്‍വാസ് അധ്യക്ഷത വഹിച്ചു. ഒ.കെ സുധാകരന്, അനില്‍ അസീസ്, ദീപാ ജയകുമാര്‍, ലത്തീഫ് കല്ലമ്പലം, അഹമ്മദ് മേലാറ്റൂര്‍, നിഷാ അഹമ്മദ്, ഉദയഭാനു, കുമ്മിള്‍ സുധീര്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന് സ്വാഗതവും ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.