ബാര്‍ കോഴയില്‍ കെ.എം. മാണിക്കെതിരെ തെളിവുകളുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതില്‍ അറിയിച്ചു. അതുപോലെ ബാറുടമകളുടെ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ് ഒപ്പം ഫോണ്‍ സംഭാഷണങ്ങളുടെ ഫൊറന്‍സിക് പരിശോധനയും നടന്നുവരികയാണ്.
അതേസമയം, തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോണ്‍ രേഖകള്‍ മാത്രം ആസ്പദമാക്കി കേസ് തുടരാനാകില്ല. മൊഴികളില്‍ വൈരുദ്ധ്യം വന്നത് പരിശോധിച്ച് അറിയിക്കണം. അഴിമതി നിരോധന നിയമം നിലനില്‍ക്കുമോയെന്നും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം മൂന്നാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.