റേഷന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടികളെ തോക്കിന് മുനയില്‍ ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിന് മുനയില്‍നിര്‍ത്തി റേഷന്‍ വ്യാപാരിയുടെ മകനും സംഘവും ബലാത്സംഗം ചെയ്തു. മുസാഫര്‍നഗറിലെ നവാലയിലാണ് സംഭവം.
റേഷന്‍ വാങ്ങുന്നതിനായി കടയിലെത്തിയ പെണ്‍കുട്ടികളെ തോക്കു ചൂണ്ടി ഭീക്ഷണിപ്പെടുത്തി സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടികള്‍ മാതാപിക്കളോടു വിവരം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരിയുടെ മകന് രാഹുലിനെയും സുഹൃത്തുക്കളായ രാജന്, സച്ചിന്, രോഹിത്ത്, അന്‍കിറ്റ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവം മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി.