ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് യമനില്‍നിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുമ്പോള്‍ വിഷയം ഗൗരവത്തോടെ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കെ.എം. മാണി എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.