വിഴിഞ്ഞം പദ്ധതി ; അഴിമതിയുടെ ആഴം തുറന്നു കാട്ടി പി സി ജോര്‍ജ്ജ് ; സി ഐ ജി ഇപ്പോള്‍ പറയുന്നത് പി സി അന്ന് ആരോപിച്ച കാര്യങ്ങള്‍ (വീഡിയോ)

വിഴിഞ്ഞം വിഷയത്തില്‍ സി ഐ ജി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂഞ്ഞാല്‍ എം എല്‍ എ പി സി ജോര്‍ജ്ജ് കഴിഞ്ഞ വര്‍ഷം ആരോപിച്ച കാര്യങ്ങള്‍. തുറമുഖം അധാനിക്ക് തീറെഴുതിക്കൊടുക്കുന്ന സമീപനമാണ് രണ്ടു സര്‍ക്കാരുകളും മാറി മാറി ചെയ്യുന്നത് എന്ന് പി സി ആരോപിക്കുന്നു. 2016 ഫെബ്രുവരിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണം നടത്തി വന്ന സമയമാണ് തുറമുഖത്തിന്റെ പേരില്‍ നടക്കുന്ന കള്ളത്തരം പി സി ലോകത്തിനോടു പറഞ്ഞത്. എന്നാല്‍ മാറി വന്ന പിണറായി സര്‍ക്കാരും അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് വേണം കരുതാന്‍. കാരണം ഭരണം ഒരു വര്‍ഷം തികച്ചിട്ടും തുറമുഖ അഴിമതി വിഷയത്തില്‍ മുന്‍ സര്‍ക്കാരിനെ പിന്തുടരുകയാണ് പുതിയ സര്‍ക്കാരും. മുന്‍ സര്‍ക്കാര്‍ പദ്ധതി അധാനിക്ക് അടിയറ വെച്ചു എന്നാണു പി സി അന്ന് പറഞ്ഞത്.

ആകെ മുതൽമുടക്ക് : 7525 കോടി
കേന്ദ്ര-സംസ്ഥാന വിഹിതം : പദ്ധതി വിഹിധതിന്റെ 69% (5192 കോടി )
അദാനിയുടെ മുതൽമുടക്ക് : പദ്ധതി വിഹിധതിന്റെ 31%(2332 കോടി )
അതിൽ 1635 കോടി സര്കാരിന്റെ viability ഫണ്ട്‌
ചുരുക്കത്തിൽ അദാനിക്കു ചെലവ് 697 കോടി

കൈമാറിയ ഭൂമി : 374 ഏക്കർ (129 ഏക്കർ സ്വകാര്യ വ്യവസയങ്ങല്ക്കും ഉപയോഗിക്കാം )
അത് പണയം വെച്ച് ലോണും എടുക്കാനും അനുവാദം . 129 ഏക്കര് പണയം വെച്ചാൽ കിട്ടുന്ന തുക അടാനിക്ക് ചിലവാകുന്ന
തു കയിലും പതിന്മടങ്ങ്‌ .
ചുരുക്കത്തിൽ അദാനിക്കു മുതല്മുടക്ക് – 0 രൂപ
പദ്ധതി കരാര് ഒപ്പിട്ടപോൾ തന്നെ കോടികൾ ലാഭം .

ലാഭവിഹിതം
0-15 വര്ഷം – സർകാരിനു 0%
15 അം വര്ഷം മുതൽ ഓരോ വര്ഷവും 1 % വെച്ച് ലാഭം കൂടും.