ദൃശ്യം വീണ്ടും വരുന്നു: രണ്ടാം ഭാഗം ഒരുക്കുന്നത് സൈലക്‌സ് എബ്രഹാം
ജിത്തു ജോസഫിന്റെ സഹ സംവിധായകനായും, വിവിധ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചട്ടുള്ള സൈലക്‌സ് എബ്രഹാം തിരക്കഥ ഒരുക്കി മോഹന്‍ലാലിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തുന്നു. ദൃശ്യം വിവിധ ഭാഷകളില്‍ പുനര്‍നിര്‍മ്മിച്ച് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ജീവിതത്തില്‍ വീണ്ടും വന്നുചേരുന്ന പ്രതിസന്ധികളെ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെ കുടുംബ ബന്ധത്തിന്റെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. ദൃശ്യത്തില്‍ ഉണ്ടായിരുന്ന ഐജിയെയും, സഹദേവനെയും, മോനിച്ചനെയും ഉള്‍പ്പെടുത്തിയാണ് പുതിയ ചിത്രത്തില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിരവധി വര്‍ഷങ്ങളായി സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈലക്‌സ് ഈ അടുത്ത കാലത്ത്, നമുക്ക് പാര്‍ക്കാന്‍, മൈ ബോസ്, മെമ്മറീസ്, ദൃശ്യം പാപനാശം, ഊഴം, എസ്രാ, ലക്ഷ്യം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചട്ടുണ്ട്.