“റിപ്പബ്ലിക് പോലൊരു ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാനില്ല”: പ്രതികരണം ആരാഞ്ഞ ചാനലിന്റെ റിപ്പോര്‍ട്ടറെ ഗെറ്റ് ഔട്ട് അടിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ (വീഡിയോ)

ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണം തേടിയെത്തിയ ദേശീയ ചാനല്‍ റിപ്പബ്ലിക്കിന്റെ റിപ്പോര്‍ട്ടര്‍ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

റെസ്‌റ്റോറന്റില്‍ തന്റെ പുറകെ പ്രതികരണം തേടിയെത്തിയ ചാനൽ റിപ്പോർട്ടറെ പുറത്തുപോകാൻ പറഞ്ഞു അയ്യര്‍ ആട്ടിപായിക്കുന്ന രംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തിലുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പ് കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തില്‍ ഹൂറിയത്ത് നേതാക്കളെ കണ്ടിരുന്നു. ഇക്കാര്യത്തിലുള്ള പ്രതികരണം തേടിയാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ അയ്യര്‍ക്ക് പുറകെ റെസ്റ്റോറന്റിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടെയായിരുന്നോ കൂടിക്കാഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ടറുടെ അന്വേഷണം. റിപ്പബ്ലിക് പോലൊരു ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാനില്ലെന്ന് ആദ്യതവണ ശാന്തമായ ഭാഷയില്‍ അയ്യര്‍ പറഞ്ഞു. ഓരോ തവണത്തേയും ചോദ്യത്തിന് ഉത്തരത്തിന്റെ കാഠിന്യം കൂടി വന്നു. “റിപ്പബ്ലിക് പോലൊരു ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാനില്ല” എന്ന് പറഞ്ഞു ചാനൽ പ്രവർത്തകരെ ആട്ടിപായിക്കുകയായിരുന്നു.