രാജിക്കത്ത് നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു
ടെക്‌സസ്: പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ടിന് കൈമാറിയതിന് ശേഷം നിമിഷങ്ങള്‍ക്കകം പാര്‍ക്കിങ്ങ് ലോട്ടില്‍ എത്തി ട്രക്കിലിരുന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ടെക്‌സസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കിര്‍ബിന്‍ വില്ല ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡെന്നിസ് റീവിസാണ് (45) മെയ് 23 ചൊവ്വാഴ്ച വൈകിട്ട് കാറിലിരുന്ന് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് വേനലവധിക്ക് സ്‌കൂള്‍ അടച്ചത്.നാല് മണിക്ക് രാജികത്ത് സമര്‍പ്പിച്ച് പാര്‍ക്കിന്ന് ലോട്ടില്‍ തിരിച്ചെത്തി ട്രക്കില്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട ചെയ്ത് റിവേഴ്‌സ് ഗിയറില്‍ ഇട്ടതിന് ശേഷമാണ് സ്വയം വെടിവെച്ചത്.
പോലീസ് എത്തുമ്പോള്‍ ബ്രേക്കില്‍ കാലമര്‍ത്തി വെടിയേറ്റ് മരിച്ച് കിടക്കുന്ന ഡെന്നിസ്സിനെയാണ് കണ്ടത്.ഒരു പ്രിന്‍സിപ്പാള്‍ മാത്രമായിരുന്നില്ല ഡെന്നിസ്, വിദ്യാര്‍ത്ഥികളുടെ ഉറ്റ സുഹൃത്തും, ചിയര്‍ ലീഡറും, സ്‌കൂളിന്റെ നട്ടെല്ലുമായിരുന്നുവന്നാണ് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഒരു പോലെ അഭിപ്രായപ്പെട്ടത്. ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ് കുടുംബം. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
സ്‌നേഹ നിധിയായ ഒരു പിതാവിനെ, നല്ലൊരു അദ്ധ്യാപകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതരുടെ അനുശോചന സംന്ദേശത്തില്‍ പറയുന്നു. മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.