ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്
കലിഫോര്‍ണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചല്‍സ് കോടതി പുറപ്പെടുവിച്ചു. മേയ് 24 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച ജഡ്ജി 8 മില്യണ്‍ ഡോളറിന്റെ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
2011 മുതല്‍ 2013 വരെ ബിക്രം ചൗധരിയുടെ ലീഗല്‍ അഡൈ്വസറായിരുന്ന ജാഫ നല്കിയ ലൈംഗിക പീഡന കേസില്‍ 6.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഒരു കൊല്ലം മുന്‍പു ലോസാഞ്ചല്‍സ് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഒരു പെനി പോലും ഇതുവരെ നല്‍കാതിരുന്നതിനാണ് പുതിയ അറസ്റ്റ് വാറന്റ്. ഇതിനിടെ അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ട പ്രതി മെക്സിക്കോയിലേക്കോ ഇന്ത്യയിലേക്കോ കടന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ബിക്രം ചൗധരി പറഞ്ഞു.
ഗുരുവിനെതിരെ സമര്‍പ്പിച്ച നഷ്ടപരിഹാര കേസില്‍ വിജയിച്ച മുന്‍ ലീഗല്‍ അഡൈ്വസര്‍ ജാഫ് ബോഡന് ഈ വിധി ലൈംഗീക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് ആത്മധൈര്യം വീണ്ടെടുക്കുന്നതിനും ഇത്തരം വ്യക്തികളെ സമൂഹ മധ്യത്തില്‍ തുറന്നു കാണിക്കുന്നതിനും ഇടയാകുമെന്നാണ് അഭിപ്രായപ്പെട്ടത്.