ഫോണ്‍ ഒന്ന് കാമറകള്‍ നാല് ; ഇതാണ് യതാര്‍ത്ഥ കാമറാ ഫോണ്‍

സ്മാര്‍ട്ട്‌ ഫോണുകളില്‍ ധാരാളം ഫീച്ചേര്‍സ് ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗം അതിലെ കാമറയ്ക്ക് ആകും. സെല്‍ഫി എടുക്കുക എന്നതാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ ഫോണിന്‍റെ മുഖ്യജോലി. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇറങ്ങുന്ന പല ഫോണുകളും കാമറയ്ക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ജനങ്ങളുടെ കാമറ ഭ്രാന്ത് മനസിലാക്കിയിട്ടാകണം ഒരു ഫോണില്‍ തന്നെ നാല് കാമറകള്‍ കൊണ്ട് വരികയാണ്‌ ഫോണ്‍ കമ്പനിയായ ജിയോണി. മുന്നിലും പിന്നിലും ഇരട്ട കാമറകളുമായാണ് ജിയോണി എസ് 10 പുറത്തിറങ്ങുന്നത്. 20, 8 മെഗാപിക്സല്‍ സെന്‍സര്‍ കാമറകളാണ് ഉള്ളത്. 10ബിയില്‍ 13,5 മെഗാപിക്സലിന്റെ ഇരട്ട പിന്‍കാമറയും 6 മെഗാപിക്സലിന്‍റെ മുന്‍ കാമറയുമാണ് ഉള്ളത്. എന്തായാലും ജിയോണിയെ പിന്തുടര്‍ന്ന്‍ മറ്റു കമ്പനികളും ഇതുപോലെ കാമറകള്‍ കൊണ്ട് വരാന്‍ തുടങ്ങിയാല്‍ ഭാവിയില്‍ സ്മാര്‍ട്ട്‌ ഫോണുകള്‍ എന്നത് കാമറ ഫോണുകള്‍ ആയി മാറും.