കന്നുകാലി വിഷയം ; കേന്ദ്രത്തിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ശരിയല്ലെന്നും സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും വെള്ളാപ്പള്ളി പറയുന്നു. കന്നുകാലികളെ പരസ്യമായി കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നല്ലതാണെന്നും കേരളത്തില്‍ നല്ല അറവുശാലകളൊന്നുമില്ലെന്നും വെള്ളാപ്പള്ളി  പറയുന്നു. കൂടാതെ  ചാരായം കുടിക്കാന്‍ ഒരാള്‍ക്ക് ഇഷ്ടമാണെന്ന് കരുതി ചാരായം വാറ്റി കുടിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥ അംഗീകരിക്കില്ല എന്ന ഉദാഹരണവും അദ്ദേഹം നിരത്തി.