കല്യാണം കഴിയുമ്പോ ആർത്തുലച്ചു മഴ പെയ്യണം ആ മഴയിൽ ഡാൻസ് ചെയ്യണം : സിന്ധു ജോയി

തന്‍റെ വിവാഹദിവസം സിന്ധു ജോയ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വാക്കുകളാണ് ഇവ. എറണാകുളം സെന്റ് മേരീസ് ബസ്ലിക്കയില്‍ വെച്ചാണ്  മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയിയും മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന്‍ ജേക്കബ്ബും വിവാഹിതരായത്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സിന്ധു ജോയി ഇപ്പോള്‍   രാഷ്ട്രീയത്തില്‍ സജീവമല്ല. സി.പി.എമ്മിനോട് തെറ്റിപ്പിരിഞ്ഞ സിന്ധു  കോണ്‍ഗ്രസിലെത്തിയെങ്കിലും വൈകാതെ സജീവ  രാഷ്ട്രീയത്തോടു വിടപറഞ്ഞ് പഠനത്തിലേക്കും ഗവേഷണത്തിലേക്കും തിരിയുകയായിരുന്നു. യു.കെ.യില്‍ ബിസിനസ്-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ് അടിമാലി സ്വദേശിയായ ശാന്തിമോന്‍. തന്‍റെ  ആദ്യ ഭാര്യ മിനി മൂന്നര വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ആത്മീയ മേഖലയില്‍ സജീവമാകുകയായിരുന്നു. ഭാര്യയെക്കുറിച്ചെഴുതിയ ‘മിനി – ഒരു സക്രാരിയുടെ ഓര്‍മ’ എന്ന പുസ്തകം വായിക്കുവാന്‍ ഇടയായ സിന്ധു ശാന്തിമോനുമായി സൌഹൃദത്തിലാവുകയായിരുന്നു. വിവാഹശേഷം ശാന്തിമോനൊപ്പം സിന്ധുവും യു.കെ.യിലേക്ക് പോകും.