ഡാളസില്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ നാലിന് ആരംഭിക്കുന്നു

ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 4 മുതല്‍ ജൂലായ് 22 വരെ ഡാളസ്സില്‍ നടക്കും.

ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടനയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.ഗാര്‍ലന്റ് ഒ- ബാനിയന്‍ റോഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. ക്രിക്കറ്റ് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും, മത്സരം കാണുന്നതിനും എല്ലാ ക്രിക്കറ്റ് പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ബീം റിയല്‍ എസ്റ്റേറ്റ് ജസ്റ്റിന്‍ വര്‍ഗീസാണ് ഇവന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.