പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും ജൂണ്‍3 ശനിയാഴ്ച ഹവാര്‍ഡന്‍ ചര്‍ച്ചില്‍
റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ജൂണ്‍മാസം മൂന്നാം തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.
റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഹോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളേയും സേകര്‍ട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH, HAWARDEN _ CH53D