ഇറച്ചി കൈവശം വെച്ചു എന്ന പേരില്‍ രണ്ടുപേര്‍ക്ക് ക്രൂരമര്‍ദനം

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ട് വ്യാപാരികള്‍ക്ക് മര്‍ദനം. പശുഇറച്ചി വിറ്റെന്ന് ആരോപിചാണ് രണ്ടുപേരേ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചത് . ഇറച്ചി വില്‍പന നടത്തിയിരുന്ന രണ്ടുപേരെയാണ് ഗോരക്ഷകര്‍ എന്ന് സ്വയം പ്രഖ്യാപിച്ച് സ്ഥലത്തെത്തിയ സംഘം അക്രമിച്ചത്. ഗോവധം നിരോധിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ അനധികൃതമായി പശുവിറച്ചി വില്‍ക്കുന്നുവെന്നാണ് സംഘം ആരോപിച്ചത്. സംഭവത്തില്‍ ഏഴ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, പശുവിറച്ചി വിറ്റെന്ന് മര്‍ദ്ദിച്ച യുവാക്കള്‍ പരാതിപ്പെട്ടതിനെ ചുടര്‍ന്ന് മര്‍ദനമേറ്റ രണ്ടു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.