ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി ജൂഡി മാൽവെയർ ; ബാധിച്ചത് കോടിക്കണക്കിന് ഫോണുകളില്‍

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫോണുകളെ നശിപ്പിക്കുവാന്‍ ഒരു വൈറസ് കറങ്ങി നടപ്പുണ്ട്. ജൂഡി മാല്‍വെയര്‍ എന്ന വൈറസ് ആണ് ഫോണുകള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ഇതുവരെ ലോകത്തെ കോടിക്കണക്കിന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വൈറസ് ബാധയേറ്റതായി വൈറസ് മാല്‍വെയര്‍ അനാലിസിസ് കമ്പനി ചെക്ക് പോയിന്റാണ് വ്യക്തമാക്കിയത്. ഏറ്റവും വലിയ ഭീഷണി എന്തെന്നാല്‍

മറ്റ് മാല്‍വെയറുകളില്‍ നിന്ന് വ്യത്യസ്തമായി ഗൂഗിള്‍ പ്ലേ സ്റ്റോറുകള്‍ വഴിയാണ് മാല്‍വെയര്‍ ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വരുന്ന മാല്‍വെയറുകളേയും മാല്‍വെയര്‍ ആപ്പുകളെയും ഇല്ലാതാക്കാന്‍ ആപ്പ് എല്ലാ ദിവസവും സ്‌കാന്‍ ചെയ്യാറുണ്ട്, എങ്കിലും അപരിചിതത്വമുള്ള ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊറിയന്‍ കമ്പനി വികസിപ്പിച്ചെടുത്ത 41 ആപ്പുകളിലാണ് ഓട്ടോ ക്ലിക്കിംഗ് ആഡ് വെയര്‍ കണ്ടെത്തിയിട്ടുള്ളതെന്ന് ചെക്ക് പോയിന്റ് വ്യക്തമാക്കി. 2016 മുതല്‍ ആപ്പുകളിലെ രഹസ്യ കോഡായി ജൂഡി മാല്‍വെയര്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരത്തില്‍ ജൂഡി ഉള്‍പ്പെട്ട ആപ്പുകള്‍ പ്ലേസ്റ്റോര്‍ വഴി 18.5 മില്യണിനടുത്ത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും . എന്നാല്‍ എത്ര ഫോണുകളെ ബാധിച്ചിട്ടുണ്ടെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ആഡ!് വെയര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വെയറാണ് ജൂഡി. വൈറസ് ബാധിച്ച ഫോണ്‍ വഴി പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ഹാക്കര്‍മാര്‍ ജൂഡി വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഫോണിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്ന വൈറസ് ക്രമേണ ഫോണിനെ മുഴുവനായി വിഴുങ്ങും. പിന്നീട് ഫോണ്‍ ഹാക്കര്‍മാര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കും മാല്‍വെയര്‍ ബാധിക്കുന്ന ഫോണിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ ബൗണ്‍സര്‍ പ്രൊട്ടക്ഷനെ തകര്‍ത്താണ് ഹാക്കര്‍മാരുടെ നീക്കം. മാല്‍വെയര്‍ ബാധിച്ച ആപ്പ് ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന സി ആന്‍ഡ് സി സെര്‍വര്‍ ഫോണിലെ വിവരങ്ങള്‍ മോഷ്ടിച്ച ശേഷം വ്യാജ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യുന്നതിനും ഇതുവഴി പണം സമ്പാദിക്കുന്നതിനും ആന്‍ഡ്രോയ്ഡ് ഫോണുകളെ ഉപയോഗിക്കും.
മെയ് 25ന് ചെക്ക് പോയിന്റ് എന്ന കമ്പനി ബ്ലോഗ് പോസ്റ്റിലാണ് ജൂഡി മാല്‍വെയറിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടക്കുന്നത്. കമ്പനിയുടെ ഗവേഷകരാണ് മാല്‍വെയറിനെ കണ്ടെത്തിയതെന്നും ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കു ന്നത്. ഗൂഗിളിന്റെ ഔദ്യോഗിക ആപ്പിലുള്ള മാല്‍വെയറിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നേരത്തെയും ചെക്ക്‌പോയിന്റ് നടത്തിയിരുന്നു.