‘മനസ്സിലുണരും രാഗ വര്‍ണ്ണങ്ങളായി’ കിടിലം തീം സോംഗുമായി മഴവില്‍ സംഗീതം. മഴവില്‍ സംഗീത മധുരിമ നുകരാന്‍ ഇനി 6 ദിനങ്ങള്‍ മാത്രം
യുകെ മലയാളികള്‍ക്ക് ആവേശമായ മഴവില്‍ സംഗീതം അതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ തീം സോങ് അവതരിപ്പിക്കുന്നു. ജൂണ്‍ മൂന്ന് ശനിയാഴ്ച്ച ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിന് മനോഹരമായ ഗാനമാണ് തീം സോംഗിനായി രൂപപ്പെടുത്തിയിട്ടുള്ളത്.
യുകെയിലെ രാഗ വര്‍ണങ്ങളായി’ ഈ വരുന്ന സംഗീത സായാഹ്നത്തില്‍ എല്ലാ സംഗീത പ്രേമികള്‍ക്കായും പ്രധാന സംഗീത സംവിധായകര്‍ക്കൊപ്പം മനോഹര നൃത്തച്ചുവടുകളിലൂടെ ദൃശ്യ ചാരുത പകരുന്ന തീം സോം സംഗീതാസ്വാദകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. നോര്ത്തതാംപ്ടണിലെ നടനം സ്കൂള്‍ ഓഫ് ഡാന്‍സിംഗിലെ പ്രധാനാദ്ധ്യാപികയായ ജിഷ കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീതത്തിലെ നിറ സാന്നിധ്യമായിരുന്നു.
കഴിഞ്ഞ വര്‍ഷം മഴവില്‍ സംഗീതത്തിന്റെ തീം മ്യൂസിക് എന്ന ടൈറ്റില്‍ സോങിനും സന്തോഷ് ആയിരുന്നു ഈണം നല്‍കിയത്.