ജീവനു വേണ്ടി യാചിച്ച് ടോം ഉഴുന്നാലില്‍; അരക്കോടിയുടെ ആഡംബരത്തില്‍ കാഞ്ഞിരപ്പള്ളി പിതാവ്
കോട്ടയം: മോചന ദ്രവ്വ്യം നല്‍കാനാവാതെ മിഷന്‍ പ്രവര്‍ത്തനത്തിന് പോയി ഭീകരരുടെ കയ്യില്‍ അകപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനു വേണ്ടി കേഴുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന്റെ ഇടയില്‍ തന്നെ നാല്‍പ്പത്തിമൂന്ന് ലക്ഷത്തി അറുപത്തിഅയ്യായിരം രൂപയുടെ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി പിതാവ്.
ഇത്തരത്തില്‍ തന്റെ പുതിയ വാഹനത്തിന്റെ മുന്‍പില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന പിതാവിന്റെ ചിത്രം കണ്ട വിശ്വാസികള്‍ പോലും കര്‍ത്താവിനെ വിളിച്ചു പോയി കാണും. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയാണ്. കാഞ്ഞിരപ്പള്ളി പിതാവിന് താക്കോല്‍ കയ്യ് മാറിയതിന് ശേഷം എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എളിമയുടെ വാക്താക്കളായി മാറി ലോകത്തിനു തന്നെ മാതൃകയാകാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുമ്പോള്‍ തന്നെയാണ് പിതാവ് ഇത്തരത്തില്‍ അരകോടിയോളം വില വരുന്ന ടയോട്ട കാമറി ഹൈബ്രിഡ് എന്ന മോഡല്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഒരേ സമയം പെട്രോളിലും, ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ആഡംബര ശ്രേണിയില്‍ ഉള്ളതാണ് ഈ വാഹനം. ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചന ദ്രവ്വ്യം നല്‍കാന്‍ പിരിവ് നടത്താന്‍ ഒരുങ്ങുമ്പോള്‍ തന്നെ ആഡംബര വാഹനത്തിന് മുന്നില്‍ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കുന്ന പിതാവിന്റെ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടും. കയ്യില്‍ കാശില്ലാത്തതു കാരണമല്ല തടവില്‍ കിടക്കുന്ന പിതാവിനെ മോചിപ്പിക്കാന്‍ സഭ തയ്യാറാകാത്തത് എന്നത് വ്യകത്മാക്കുന്ന സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.വീടും വാഹനവും പലരുടെയും സ്വകാര്യ ആവശ്യമാണ് എങ്കിലും ഒരു പിതാവ് ഇത്തരത്തില്‍ ആഡംബരം കാണിക്കുന്നത് കണ്ട സഭാവിശ്വാസികളുടെ ഇടയില്‍ നിന്ന് തന്നെ പ്രേതിഷേധ സ്വരം ഉയരുകയാണ്.