മാണിയെ മുഖ്യമന്ത്രിയാക്കുവാന്‍ എല്‍ ഡി എഫ് തയ്യാറായിരുന്നു എന്ന് മന്ത്രി ജി സുധാകരന്‍
കേരളാ കോണ്ഗ്രസ് നേതാവ് കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് സൂചിപ്പിച്ച് മന്ത്രി ജി സുധാകരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ വാഗ്ദാനം എന്നും സുധാകരന്‍ വെളിപ്പെടുത്തി. അന്ന് മാണി അത് കേട്ടിരുന്നെങ്കില്‍ സ്വപ്നം കാണാന്‍ പറ്റാത്ത സ്ഥാനത്ത് മാണി എത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ കെ.എം മാണി പ്രാദേശിക സഖ്യങ്ങളുണ്ടാക്കി ഇടതു മുന്നണിയോട് അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുധാകരന്റെ പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്. ഇടക്കാലത്തേക്ക് കിട്ടുന്ന ഒരു പോസ്റ്റായിരുന്നെങ്കിലും അത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എങ്കിലും ഞങ്ങളുടെ കൂടെ വരാന്‍ ക്ഷണിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ സംഘടിത നീക്കം നടത്തുകയാണ്. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.