പൊന്‍മുടിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു ; ബസില്‍ ഉണ്ടായിരുന്നത് അമരവിള സ്വദേശികള്‍
തിരുവനന്തപുരം : വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു. കല്ലാര്‍ – പൊന്‍മുടി റൂട്ടിലെ നാലാം ഹെയര്‍പിന്‍ വളവിലാണ് അപകടമുണ്ടായത്. 22 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം അമരവിള സ്വദേശികളാണ് വാഹനത്തില്‍ സഞ്ചരിച്ചവര്‍ എന്ന് പറയപ്പെടുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പൊന്മുടിയില്‍ സമീപ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴ സമയം ഈ വഴിക്കുള്ള യാത്ര അപകടം പിടിച്ചതാണ്. എന്താണ് അപകട കാരണം എന്ന് അറിവായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.