മമ്മൂട്ടിയുടെ ഡ്രൈവിങ്ങും പരിശീലനവും ; മോഹന്‍ലാലിന്റെ പ്രാര്‍ത്ഥനയും : അനുഭവങ്ങള്‍ തുറന്നുപറഞ്ഞു മണിയന്‍പിള്ള രാജു (വീഡിയോ)
മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് പാര്‍വ്വതി രതീഷ്. ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നായകന്മാരില് ഒരാളായി തിളങ്ങി നിന്നിരുന്ന നടന് രതീഷിന്റെ മകളാണ് പാര്‍വ്വതി. പാര്‍വ്വതി മുഖ്യവേഷത്തില്‍ എത്തുന്ന ലെച്ച്മി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം തിരുവനന്തപുരത്തു വെച്ച് നടന്നു. പ്രശസ്ത സിനിമാ താരവും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവാണ് വിളക്ക് കൊളുത്തി പൂജാ കര്‍മ്മം നിര്‍വഹിച്ചത്. പൂജാ വേളയില്‍ പഴയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന സമയമാണ് മലയാളത്തിന്റെ മെഗാതാരമായ മമ്മൂട്ടി കാര്‍ ഓടിക്കാന്‍ പഠിച്ച കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്. രതീഷിന്റെ വെള്ള ഫിയറ്റ് കാറിലാണ് മമ്മൂട്ടി ഡ്രൈവിംഗ് പഠിച്ചത് എന്ന ഓര്‍മ്മ അദ്ദേഹം പങ്കുവെച്ചു. കൂടാതെ മറ്റു നടന്മാരില് നിന്നും മോഹന്‍ലാലിനെ വ്യത്യസ്തനാക്കുന്ന ഒരു വിഷയവും അദ്ദേഹം എടുത്തു പറഞ്ഞു. ഷംഷേര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബി എന്‍ ഷജീര്‍ ഷാ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെച്ച്മി. പാര്‍വ്വതിയെ കൂടാതെ ബിജു സോപാനം മോളി അങ്കമാലി, സേതുലക്ഷ്മി അമ്മ , കലാഭവന്‍ റഹ്മാന് , മാനവ്, സജീര്‍ അഹമദ്, ദീപു ക്രിസ്റ്റി, ഷബീര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.