ഇന്ത്യന്‍ തിരിച്ചടി ; അഞ്ചു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടിടങ്ങളിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. തുടര്‍ന്ന് ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് അഞ്ച് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യയുടെ ഹൈക്കമമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രജൗരിയിലും പൂഞ്ചിലും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. രജൗരിയിലെ നൗഷേരയിലും പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിലുമാണ് പാകിസ്ഥാൻ വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്.