ബിജെപി നേതാക്കള്‍ക്ക് ഞങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിലും രീതികളിലും ഉത്തരവിടാന്‍ കഴിയില്ല; ബീഫ് തര്‍ക്കത്തില്‍ ബി.ജെ.പി. നേതാവ് പാര്‍ട്ടി വിട്ടു
ബീഫ് തര്‍ക്കത്തില്‍ പാര്‍ട്ടി വിട്ട് മേഘാലയയിലെ ബി.ജെ.പി. നേതാവ്. മൂന്ന് വര്‍ഷം തികച്ച മോഡി സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന് ബീഫ് പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടപ്പോള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തതാണ് പാര്‍ട്ടി വിടാനുള്ള കാരണം. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മാറകാണ് ബീഫിന് വേണ്ടി പാര്‍ട്ടി ഉപേക്ഷിച്ചത്.
വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ജനങ്ങള്‍ക്ക് തങ്ങളുടേതായ ആഘോഷ രീതികളും ഭക്ഷണങ്ങളുമുണ്ട്. ഗാരോയില്‍ ആഘോഷ കാലങ്ങളില്‍ ഒരു പശുവിനെ അറുക്കാറ് പതിവാണ്. അതുകൊണ്ടാണ് മോഡി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തില്‍ ബീഫ് പാര്‍ട്ടി നടത്തി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. പക്ഷേ പാര്‍ട്ടി നേതാക്കള്‍ അതിനെതിരാണെന്നും ബര്‍ണാഡ് മാറാക് പറയുന്നു.
തങ്ങളുടെ ഗാരോ സംസ്‌കാരത്തെ മാനിക്കാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിട്ട് പിന്നെന്ത് കാര്യമെന്നും ബര്‍ണാഡ് ചോദിക്കുന്നു.ബി.ജെ.പി. നേതാക്കള്‍ക്ക് ഞങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിലും രീതികളിലും ഉത്തരവിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.