സംശയം പ്രകടിപ്പിച്ച് കോടതിയും: ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയില്‍?… പോലീസിന് വിമര്‍ശനം
സ്വാമിയുടെ ലിംഗംച്ഛേദിക്കപ്പെട്ട സംഭത്തില്‍ നടപടി കൈക്കൊള്ളാത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത് പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ഥ പാദര്‍ എന്ന ശ്രീഹരിയെ കോടതിയില്‍ ഹാജരാക്കത്തതിനാണ് തിരുവനന്തപുരം പോക്‌സോ കോടതി പൊലീസിനെ വിമര്‍ശിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന സ്വാമിയെ ഇതു വരെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് തയ്യാറാക്കത്തില്‍ ദുരൂഹതയുണ്ടെന്ന വാദവും ശക്തമായിരിക്കയാണ്. വെളളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ സ്വാമി ഇല്ലാതെയാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം.
ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് പൊലീസിനോട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം സ്വാമി ഇപ്പോഴും ചികിത്സയില്‍ ആണെന്നും അതിനാലാണ് ഹാജാരാക്കാന്‍ സാധിക്കാത്തതെന്നുമാണ് പൊലീസ് നല്‍കിയ മറുപടി. കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പെണ്‍കുട്ടിക്കെതിരെ കേസെടുക്കുകയും പിന്നീട് പിന്‍വലിക്കുകയപും ചെയ്ത് പോലീസ് അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.