പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം; തന്റെ രണ്ടാമത്തെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് എംബി രാജേഷ് എംപി

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന നിലപാട് വ്യക്തമാക്കി എം.ബി. രാജേഷ് എം.പി തന്റെ രണ്ടാമത്തെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിലൂടെ രാജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയാണ് മകളായ പ്രിയങ്കയെ പാലക്കാട് ഈസ്റ്റ് യാക്കര ഗവ. എല്‍പി സ്‌കൂളില്‍ ചേര്‍ത്തതെന്നും രാജേഷ് പറയുന്നു. കേന്ദ്രീയ വിദ്യാലയവും സര്‍ക്കാര്‍ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാന്‍ നിര്‍വ്വാഹമില്ല. എം.പിമാരുടെ കുട്ടികള്‍ക്കുള്ള കേന്ദ്രീയ വിദ്യലയത്തിലെ ക്വാട്ട് വേണ്ടെന്നു വെച്ചതാണെന്നും എം.പി. പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം