കന്നുകാലികളുമായി വന്ന ലോറികളെ ചെക്കപോസ്റ്റില്‍ തടഞ്ഞതായി പ്രചാരണം; ഹിന്ദു മുന്നണി പ്രവര്‍ക്കര്‍ക്കെതിരെ ആരോപണം
പാലക്കാട് വേലന്താവളത്തിന് സമീപം ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ കന്നുകാലി കടത്ത് തടഞ്ഞു. ഇന്നലെ രാത്രി ചെക്പോസ്റ്റിന് സമീപമാണ് തമിഴ്നാട്ടില്‍ നിന്ന് കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത്. തമിഴ്നാട് അതിര്‍ത്തിയില്‍ വെച്ചാണ് കേരളത്തിലേക്ക് കൊണ്ടുവന്ന കാലികളെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊള്ളാച്ചിയിലേക്ക് തന്നെ കാലികളെ തിരിച്ചു കൊണ്ടുപോകണമെന്നും ഇല്ലെങ്കില്‍ മര്‍ദ്ദിക്കുമെന്നും ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ലോറിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞതായാണ് വിവരം.
സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഹൈവേ പൊലീസ് എത്തി ലോറികള്‍ തിരിച്ച് തമിഴ്നാട്ടിലേക്ക് അയക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണത്തിന് പിന്നാലെയാണ് സംഭവ വികാസങ്ങള്‍. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്നാണ് വാണിജ്യ നികുതി ചെക്ക്പോസ്റ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ തമിഴ് നാട്ടില്‍ ഇത്തരത്തില്‍ പ്രശ്നങ്ങ നടക്കുന്നുണ്ട്.