‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക്’ കേരളത്തെ പാകിസ്ഥാനാക്കി ടൈംസ് നൗ
കേരളത്തെ പാകിസ്ഥാനാക്കി ചിത്രീകരിച്ച് ടൈംസ് നൗ ചാനല്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ടൈംസ് നൗ സംപ്രേഷണം ചെയ്ത വാര്‍ത്തയിലാണ് കേരളത്തെ പാകിസ്ഥാനായി പരിചയപ്പെടുത്തുന്നത്. (Heads to thundery Pakistan) ‘ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക്’ എന്ന ടാഗ് ലൈനോടെയായിരുന്നു വാര്‍ത്ത് പ്രക്ഷേപണം ചെയ്തത്.
ബീഫ് വിഷയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തെ പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത്. ആനന്ദ് നരസിംഹന്‍ എന്ന അവതാരകനാണ് വാര്‍ത്ത അവതരിപ്പിക്കുന്നത്. കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് അവതാരകന്‍.
മുമ്പും ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ ടൈംസ് നൗ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അര്‍ണബ് ഗോസാമിയായിരുന്നു മുമ്പ് ഇത്തരത്തിലുള്ള വാക് പ്രയോഗങ്ങള്‍ നടത്തിയത്. പൊതുവെ ഹിന്ദുത്വ അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ചാനലാണ് ടൈംസ് നൗ.
രാവിലെ ഒമ്പത് മണിക്കുള്ള വാര്‍ത്തയിലാണ് പ്രകോപനപരമായ ് ടാഗ ലൈന്‍് പ്രത്യക്ഷപ്പെട്ടത്. വിവാദമായതിനെ തുടര്‍ന്ന് ടാഗ് ലൈന്‍ ‘ഇടിമുഴങ്ങുന്ന കേരളത്തിലേക്ക്’ എന്നാക്കി മാറ്റിയിട്ടുണ്ട്. കേരളത്തെ പാകിസ്ഥാന്‍ എന്ന വിശേഷിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചാനലിനെ പരിഹസിച്ച് #TimesCow എന്ന ഹാഷ് ടാഗും പ്രചരിക്കുന്നു.
https://twitter.com/TimesNow/status/870490383435825158