അമിത് ഷായുടെ മോഹം ഈ നാട്ടില്‍ വിലപ്പോവില്ലെന്ന് – കോടിയേരി ബാലകൃഷ്ണന്‍
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ വന്ന് എഴുപതിലധികം സീറ്റ് നേടുമെന്ന് പറഞ്ഞ പോയ ആളിപ്പോള്‍ വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നതെന്നും അമിത് ഷായുടെ മോഹം ഈ നാട്ടില്‍ വിലപ്പോവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കോര്‍പ്പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ കേരളത്തില്‍ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണ്.
കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതുകൊണ്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകയാണ്. എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ സമീപനം സ്വീകരിക്കുന്നില്ലെന്നുമുള്ളതില്‍ ജനങ്ങള്‍ മറുപടി ആഗ്രഹിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.