ആന്റപ്പന് അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കള്‍ ‘മഴ മിത്രത്തില്‍ ഒത്തു കൂടി
എടത്വാ: ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകന്‍ അന്തരിച്ച ആന്റപ്പന് അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കള്‍ ഒത്തു കൂടി.
‘മഴ മിത്രത്തിന്’ സമീപം നിര്‍മ്മിച്ച ശലഭോദ്യാനത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആന്റ്പ്പന് അമ്പിയായം ഫൗണ്ടേഷന് ചെയര്മാന് ഡോ.ജോണ്സണ് വി.ഇടിക്കുള അദ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ പിതൃവേദി പ്രസിഡന്റ് വര്‍ഗ്ഗീസ് മാത്യം നെല്ലിക്കന്‍ ഉദ്ഘാടനം ചെയ്തു.ജയന് ജോസഫ്, അഡ്വ. വിനോദ് വര്‍ഗ്ഗീസ്, സജി ജോസഫ്, ജോയല്‍ മാത്യൂസ്, ജോണ്‍ ബേബി, തൊമ്മച്ചന് ചാക്കോ, ജേക്കബ് സെബാസ്റ്റ്യന്‍, അനില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തന മനസ്ഥിതിയുള്ളവരുടെ സഹായ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ‘മഴ മിത്രത്തിന്റെ ചുറ്റുമതിലിന്റെ ശിലാസ്ഥാപനം അജിത് കുമാര്‍ പിഷാരത്ത നിര്‍വഹിച്ചു.
2013 ജൂണ്‍ 3ന് എറണാകുളത്ത് വെച്ച് നടന്ന വാഹന അപകടത്തിലൂടെ ആണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പന് ലോകത്തോട് വിട ചൊല്ലിയത്.