ആദ്യം സ്വയം കുളിച്ച് വൃത്തിയാവൂ… യോഗി ആദിത്യനാഥിനോട് ദളിത് സംഘടന, മുഖ്യ മന്ത്രിക്കായി നിര്‍മ്മിച്ചത് 16അടി നീളമുള്ള സോപ്പ്
യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണണമെങ്കില്‍ സോപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച് വരണമെന്ന് ദളിതരോട് ആവശ്യപ്പെട്ടതില്‍ വലിയ പ്രതിഷേധവുമായി ദളിത് സംഘടന. യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പും ഷാമ്പൂവും സമ്മാനിച്ചാണ് സംഘടനയുടെ പ്രതിഷേധം.
താങ്കള്‍ ആദ്യം കുളിച്ച് വൃത്തിയാവു എന്നും.യോഗി ആദിത്യനാഥ് മനുവാദി രാഷ്ട്രീയത്തെയാണ് പ്രതിനീധികരിക്കുന്നത്. അദ്ദേഹമാണ് സോപ്പിട്ടു കുളിച്ച് അദ്ദേഹത്തില്‍ നിന്നുള്ള ശരികേടുകളില്‍ നിന്ന് മുക്തമാവേണ്ടതെന്നും സംഘടന ഭാരവാഹികളായ കിറിത് റാഹ്‌തോഡ്, കാന്തിലാല്‍ പാര്‍മര്‍ എന്നിവര്‍ പറഞ്ഞു.
ഗുജറാത്തില്‍ രൂപം കൊണ്ട പുതിയ ദളിത് സംഘടനയായ ഡോ അംബേദ്ക്കര്‍ വചന്‍ പ്രതിഭന്ധ് സമിതിയാണ് യോഗി ആദിത്യനാഥിന് സോപ്പ് സമ്മാനിച്ചത്. ജൂണ്‍ ഒന്‍പതിന് യോഗി ആദിത്യനാഥിന് സോപ്പ് അയക്കും. പൊതു പരിപാടിയില്‍ സോപ്പ് പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരിക്കും അയക്കുക.യോഗി ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് മുമ്പ് സോപ്പ്, ഷാംപു എന്നിവ ഉപയോഗിച്ച് സ്വയം വൃത്തിയാകാന്‍ പറഞ്ഞതിനെതിരെയാണ് പ്രതിഷേധം.