അമിത് ഷാ പോയ സ്ഥലത്തൊക്കെ വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ചെയ്തത്; കെപിഎ മജീദ്

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ലീഗ്. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബി.ജെ.പി. നിലപാട് കേരളം മുഖവിലയ്‌ക്കെടുക്കില്ല. മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബി.ജെ.പിയുടെ രീതി. അമിത് ഷാ പോയ സ്ഥലത്തൊക്കെ വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ചെയ്തത്. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങള്‍ നടന്നു. കേരളം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഇന്നു മടങ്ങും.