റിയാദിലെ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ ഇഫ്ത്താര്‍ സംഗമവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് റിയാദിന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍മാരെയും പരിസരപ്രദേശങ്ങളിലെ നിവാസികളെയും ഉള്‍പ്പെടുത്തി നടത്തിയ ഇഫ്ത്താര്‍ സംഗമവും മെമ്പര്‍ഷിപ്പ് ID കാര്‍ഡ് വിതരണവും ശ്രദ്ധേയമായി.
പ്രസിഡന്റ് ശ്രി:റഹീം കൊപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി മുഹമ്മദാലി അമ്പാടന്‍ സംഘടനയുടെ പ്രവര്‍ത്തനരീതികളെ കുറിച്ച് സദസ്സിനോട് സംസാരിക്കുകയും ചെയ്തു. ‘സ്നേഹ സ്പര്‍ശം 2017’ എന്ന പേരില്‍ ഈ വര്‍ഷം സംഘടന ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബ്രഹത്തായ ജീവകാരുണ്യ പദ്ധതി റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗല്ഭ വ്യക്തിത്വങ്ങളെ സാക്ഷി നിര്‍ത്തി നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശ്രി:ശിഹാബ് കൊട്ടുകാട് ഉല്‍ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ ഫണ്ട് സലിം നെസ്റ്റ് ജീവ കാരുണ്യ കണ്‍വീനര്‍ ബഷീര്‍ കോതമംഗലത്തിന് കൈമാറി.
തുടര്‍ന്ന് മെമ്പേഴ്സിനുള്ള ഐഡി കാര്‍ഡ് വിതരണം പ്രസിഡന്റ് റഹീം കൊപ്പറമ്പില്‍, വൈസ് പ്രസിഡന്റ് മുഹമ്മദലി മരോട്ടികള്‍,നൗഷാദ് ആലുവ എന്നിവര്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് N.R.K.വെല്‍ഫയര്‍ ഫോറം ചെയര്മാന് ശ്രി:ബാലചന്ദ്ര മേനോന്, അലി ആലുവ, ബഷീര്‍ കോതമംഗലം, മുഹമ്മദലി ആലുവ, നൗഷാദ് പള്ളത്ത്,നിഷാദ് വാണിയകാട്ട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു .അന്‍വര്‍ ചെമ്പറക്കി, ഫരീദ് ജാസ്സ്, റഷീദ് പൂക്കാട്ടുപടി, സിയാവുദ്ധീന്‍, അസ്സീസ് അലിയാര്, മനാഫ് അരിമ്പാശ്ശേരി, അമീര്‍ ബീരാന്, ഷാന്‍ പരീദ്, സലാം മാറംപള്ളി, മരക്കാര്‍ പോഞ്ഞാശ്ശേരി, നസീര്‍ കുമ്പശ്ശേരി, ഷമീര്‍ മടിക്കല്‍ എന്നിവര്‍ ഇഫ്ത്താര്‍ സംഗമത്തിന് നേതൃത്വം നല്കി.
ഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്ന കുട്ടികള്‍ക്കുള്ള മെമന്റോ മുന്‍ പ്രസിഡന്റ് അലിവാരിയത്ത്,മീഡിയ കണ്‍വീനര്‍ ഷിയാസ് ബാവ എന്നിവരും നിര്‍വഹിച്ചു. പ്രോ ഗ്രാം കണ്‍വീനര്‍ സലാം പെരുമ്പാവൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് റോയല്‍ നന്ദിയും പറഞ്ഞു.