ഭീമന്‍ കുഴികളില്‍ വൃക്ഷത്തൈകള്‍ നട്ട്‌ ബിന്ദു കൃഷ്ണയും സംഘവും, ചിരിയുണര്‍ത്തുന്ന കാഴ്ച്ച (വീഡിയോ)

പരിസ്ഥിതി ദിനമൊക്കെയല്ലേ നാലു വൃക്ഷത്തൈകള്‍ നട്ടേയ്ക്കാം എന്നു കരുതിയാണ് ബിന്ദു കൃഷ്ണയും സംഘവും എത്തിയത് എന്നാല്‍ ചെടികളെ മൂടുന്ന കുഴികളിലാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെയും പ്രവര്‍ത്തകരുടെയും മരം നടല്‍. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കൊല്ലത്ത് നടന്ന ‘മരം ഒരു കുടുംബാംഗം’ എന്ന പരിപാടിയിലാണ് കോണ്‍ഗ്രസുകാരുടെ മരം നടല്‍. കൊല്ലം ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി വാരാചരണത്തില്‍ ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണയടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുക്കാന്‍ എത്തിയത്.

ചെറിയ വൃക്ഷത്തൈകള്‍ കുഴിയിലേയ്ക്കിറക്കി വെച്ചാല്‍ ഇലപോലും കാണാതെ മൂടിപ്പോകുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്ന കുഴികളെല്ലാം. ബിന്ദുകൃഷ്ണയും കൂടെയുളള പ്രവര്‍ത്തകരും മഹാഗണി വെച്ച് നടന്നു നീങ്ങുങ്ങന്നതും ദൃശ്യത്തില്‍ വ്യക്തം. തുടര്‍ന്ന് മറ്റുളള പ്രവര്‍ത്തകര്‍ മരത്തൈകളുമായി വലിയ കുഴികളെ സമീപിക്കുന്നതും ഫോട്ടോ എടുക്കാന്‍ പറയുന്നതും മരത്തൈകള്‍ കുഴികളില്‍ ഇറക്കി വെക്കാന്‍ കഴിയാത്തതിനാല്‍ താഴേക്കിടുകയും ചെയ്യുന്നത് കാണാം. ബിന്ദു കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.ഇതിനോടകം തന്നെ വീഡിയോ വയറലാവുകയാണ്. എന്നാല്‍ പരിസ്ഥിതി ദിനങ്ങള്‍ കേവലം പ്രഹസനമാകുന്നുവോ എന്ന സംശയവും ഉയരുന്നുണ്ട്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക