കൈക്കുലി വാങ്ങിച്ചവര്‍ ഇനി വീട്ടില്‍ പണം തിരിച്ചെത്തിക്കും; 1100 ല്‍ ഒന്നു വിളിച്ചാല്‍ മതി
ആന്ധ്രപ്രദേശ് അഴിമതിക്കെതിരെ വജ്രായുധം പ്രയോഗിക്കാനുള്ള ശ്രമത്തിലാണ്.ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആരെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാനുള്ള മാര്‍ഗമാണ് ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അവലംബിച്ചത്.
കൈക്കൂലി കൊടുത്തു കഴിഞ്ഞ് 1100 എന്ന നമ്പറില്‍ വിളിച്ചു കാര്യം പറയണം. ഒട്ടും വൈകില്ല കൊടുത്ത കാശ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ നിങ്ങളുടെ വീട്ടിലെത്തി തിരിച്ചുതരുമത്രെ കര്‍ണൂല്‍ ജില്ലയില്‍ മാത്രം ഇങ്ങനെ 12 പേര്‍ വാങ്ങിയ കൈക്കൂലി തിരിച്ചുനല്‍കിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദേശീയ സര്‍വേയില്‍ അഴിമതിയില്‍ രാജ്യത്തു രണ്ടാം സ്ഥാനം ആന്ധ്രയ്ക്കാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെ ഇത്തരമൊരു നടപടി. ഇത്തരമൊരു സംരംഭം വിജയം കാണാന്‍ ജനങ്ങളുടെ സഹകരണം കൂടിയേ തീരൂവെന്നു സര്‍ക്കാര്‍ ഉപദേശകന്‍ പ്രകാര്‍ പറഞ്ഞു. ഇന്ത്യയില്‍ അഴിമതിയില്‍ ഒന്നാം സ്ഥാനം കര്‍ണാടകയ്ക്കാണ്.