സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍
സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ്. ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അമല്‍ ദേവ് കുറ്റപ്പെടുത്തി. നിഷാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത ഭയപ്പെടുത്തിയെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി.പി. ഉദയഭാനുവിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പലതവണ മുഖ്യമന്ത്രിയെ സമീപിച്ചുവെന്നും എന്നാല്‍ മുഖ്യമന്ത്രി മറുപടിയൊന്നും തന്നില്ലെന്നും അമല്‍ പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് നേരായ രീതിയില്‍ പോകുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ കുടുംബത്തിനാകെ ഭയമാണെന്നും അമല്‍ ദേവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിഷാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.