പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പ് വെയ്പ്പിക്കാന്‍ മുഖ്യമന്ത്രി

അങ്ങനെ ഉഴപ്പണ്ട പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നോക്ക് നിന്റെ മാര്‍ക്ക് എന്നൊക്കെ കുട്ടി കാലത്ത് കേട്ടു കാണും അല്ലേ. എന്നാല്‍ അധികാരത്തിലേറി ഒരു വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേരള മുഖ്യമന്ത്രി തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടനപത്രികയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. പ്രകടന പത്രിക നിര്‍ദ്ദേശിക്കുന്ന 35 ഇന പരിപാടികളില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ചുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച കോഴിക്കോട്ട് നടക്കുന്ന മന്ത്രിസഭാ വാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ വെച്ചായിരിക്കും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുക.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം