ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു (വീഡിയോ)

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജി.എസ.്എല്‍.വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വൈകീട്ട് 5.28നാണ് വിക്ഷേപണം നടന്നത്. ഫാറ്റ് ബോയ് എന്ന് വിളിപ്പേരുള്ള റോക്കറ്റ് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഐ.എസ്.ആര്‍.ഒയുടെ സ്വപ്ന പദ്ധതിയിലെ നിര്‍ണായക ചുവട് കൂടിയാണ്.

 

300 കോടി രൂപ ചെലവില്‍ പതിനഞ്ച് വര്‍ഷം എടുത്താണ് ഐ.എസ.്ആര്‍.ഒ. മാര്‍ക്ക് 3 വികസിപ്പിച്ചത്. 4000 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് റോക്കറ്റ്
നിലവില്‍ 2.3 ടണില്‍ കൂടുതല്‍ ഭാരമുള്ള ജിസാറ്റ് പോലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം തേടുകയാണ് എന്നാല്‍ ഇത്തവണ 3136 കിലോ ഭാരമുള്ള ഉപഗ്രഹം വഹിച്ചാണ് റോക്കറ്റ് വിക്ഷേപണം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വലിയ ക്രയോജനിക് എഞ്ചിന്‍ സി.ഇ. ഇരുപതാണ് ഇതില്‍ ഉപയോഗിക്കുന്നത്.