അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല: ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് തീരുമാനിക്കുന്നത് തങ്ങള്‍ തന്നെയെന്നും കെഎംമാണി
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നത് കൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് തീരുമാനിക്കുന്നത് തങ്ങള്‍ തന്നെയാണെന്നും കെ.എം. മാണി വ്യക്തമാക്കി. ചര്‍ച്ചക്ക് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ക്ഷണിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.
അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് എവിടെപ്പോകാനും ആരുമായും ചര്‍ച്ച നടത്താനും സ്വാതന്ത്ര്യമുണ്ടെന്നും മാണി പറഞ്ഞു. നേരത്തെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയതുമായി ബന്ധപ്പെട്ട് മാണിക്കും ജോസ് കെ മാണിക്കും കേന്ദ്രത്തിലേയ്ക്ക് പരിഗണനയുണ്ടെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാണിയുടെ പ്രതികരണം.