നിങ്ങള്‍ യുവാക്കളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും ആശങ്കപ്പെടേണ്ടത് ഒരു യുവാവിന്റെ മാത്രം ഭാവി ഓര്‍ത്താണെന്നും കോണ്‍ഗ്രസിന് ബിജെപിയുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കുറവ് വരുത്തിയെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പിയുടെ മറുപടി. യുവാക്കളെ കുറിച്ച് കോണ്‍ഗ്രസ് ആശങ്കപ്പെടേണ്ടെന്നും നിങ്ങള്‍ ആശങ്കപ്പെടേണ്ടത് ഒരു യുവാവിന്റെ മാത്രം ഭാവി ഓര്‍ത്താണെന്നും ബി.ജെ.പി. എല്ലാവര്‍ക്കും അറിയാം ആ യുവാവ് ആരാണെന്ന്, നിങ്ങള്‍ രാഗുല്‍ ഗാന്ധിയെ കുറിച്ച് മാത്രം ചിന്തിച്ച് അസ്വസ്ഥരായാല്‍ മതിയെന്നാണ് ബി.ജെ.പി. വക്താവ് സാമ്പിത് പത്രയുടെ പ്രതികരണം.
കോണ്‍ഗ്രസ് ഉപാധ്യക്ഷനില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനം കയറ്റത്തിന് ഒരുങ്ങുന്ന രാഹുല്‍ ഗാന്ധിയെ വിദഗ്ദമായി പരിഹസിക്കുന്നതാണ് ഈ മറുപടി. കോണ്‍ഗ്രസിനെതിരായ പ്രതികരണങ്ങളില്‍ നല്ലൊരു ശതമാനവും ഇപ്പോള്‍ അത്തരത്തില്‍ തന്നെയാണ്. ഒക്ടോബറില്‍ രാഹുല്‍ ഗാന്ധി സോണിയ ഗാന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് സൂചന.