ബാര്‍: സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ല, കോടതിയുമായി ഏറ്റു മുട്ടലിനില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറന്നത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും തുറന്ന മദ്യശാലകള്‍ അടച്ചെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ ദേശീയപാതയല്ലെന്ന വിജ്ഞാപനം കാണിച്ച് ബാറുടമകള്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 മദ്യശാലകള്‍ കഴിഞ്ഞ ദിവസങ്ങളിലായി തുറന്നിരുന്നു. ഈ ബാറുകളാണ് ഇപ്പോള്‍ അടച്ചത്. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും കോടതി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും സുപ്രീംകോടതി വിധി സര്‍ക്കാര്‍ മറികടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കോടതി വിധി ഇന്നു വരാനിരിക്കെ തുന്ന എല്ലാ ബാറുകളും സര്‍ക്കാര്‍ പൂട്ടിച്ചു.