പ്രവാസികളേ… സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്നവരോട് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ

സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യു.എ.ഇ. അടക്കമുളള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. ഖത്തറിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും കനത്ത ശിക്ഷ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും യു.എ.ഇ. മുന്നറിയിപ്പ് നല്‍കുന്നു.ഖത്തറിനെതിരായ നടപടികള്‍ സൗദി അടക്കമുളള രാഷ്ട്രങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

ഖത്തറിനെ അനുകൂലിക്കുന്ന തരത്തില്‍ പോസ്‌റ്റോ, കമന്റോ ഇട്ടാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. യു.എ.ഇയിലെ മലയാളികള്‍ അടക്കമുളളവര്‍ അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയോട് അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചു.