തമിഴ്‌നാട്ടില്‍ 14 വയസുകാരിയെ ബസിനുള്ളില്‍ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കി; സംഭവം നിര്‍ഭയ കേസിനു സമാനം

തമിഴ്‌നാട്ടില്‍ നിര്‍ഭയ കേസിനു സമാനമായ രീതിയില്‍ പതിനാല് വയസുകാരിയെ ബസിനുള്ളില്‍ മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടബലാത്സംഗം ചെയ്തു. രണ്ട് ഡ്രൈവര്‍മാരും കണ്ടക്ടറുമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് പൊലീസ് പോസ്‌കോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

വീട്ടില്‍ നിന്ന് പിണങ്ങി പോയ പെണ്‍കുട്ടി ഒമലൂരില്‍ നിന്നും സേലത്തേക്ക് പോകുന്ന ബസില്‍ കയറുകയായിരുന്നു. ബസ് നിരവധി ട്രിപ് പോയിവന്നിട്ടും പെണ്‍കുട്ടി ബസില്‍ നിന്നിറങ്ങിയിരുന്നില്ല. ലാസ്റ്റ് ട്രിപ്പിന് ശേഷം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തിയാണ് പെണ്‍കുട്ടിയെ മൂന്നുപേരും ക്രൂരമായി പീഡിപ്പിച്ചത്. നിലവിളിച്ചോടിയ പെണ്‍കുട്ടിയെ പ്രദേശവാസികളാണ് രക്ഷിച്ചത്. എന്നാല്‍ ബസില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ തന്നെ അനുവദിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിനു മുന്‍പും രണ്ട തവണ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഓടിപ്പോയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.