സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചു; ത്രീ സ്റ്റാറിനു മുകളിലുള്ള ബാറുകള്‍ തുറക്കും, മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പുതിയ മദ്യ നയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകളാണ് തുറക്കുക. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി. ബാറുകള്‍ക്ക് കള്ള് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി.
തൊഴില്‍ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കും.ടുറിസം മേഖലയില്‍ രാവിലെ 10 മുതല്‍ രാത്രി പതിനൊന്ന് വരെ മദ്യം ലഭ്യമാകും. ബാറുകള്‍ തുറക്കാനുള്ള തീരുമാനം ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരും.വിമാന താവളത്തിലെ ആഭ്യന്തര ടെര്‍മിനലുകളില്‍ മദ്യം വിളമ്പാം, രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.
എഫ്എല്‍ 2,3 ലൈസന്‍സുള്ള റെസ്റ്റോറന്റുകള്‍ക്ക് ആവശ്യമുള്ള സമയത്ത് പ്രത്യേക ഫീസ് ഈടാക്കി ഡൈനിങ് ഹാളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കും.സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് എല്ലാ വില്‍പനശാലകളും അടച്ചുപൂട്ടേണ്ടതായിട്ടുണ്ട്. 142017ന് അടച്ചുപൂട്ടിയ ബിയര്‍ വൈന്‍ പാര്‍ലറുകളിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് അതാത് താലൂക്കുകളില്‍ തന്നെ മദ്യവില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കും.