നിയമസഭാ സമ്മേളനത്തിനു മുമ്പ് ബീഫ് കഴിച്ച് സാമാജികര്‍…
തിരുവനന്തപുരം: കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരേ ചേര്‍ന്ന പ്രത്യേക നിയമസഭ ഇന്നു പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ രാവിലെ നിയമസഭയില്‍ എത്തിയ എം.എല്‍.എമാര്‍ വിഷയത്തില്‍ മറ്റൊരു പ്രതിഷേധവും കൂടി നടത്തി. നിയമസഭാ കാന്റീനില്‍ നിന്ന് പ്രാതലിനു നല്കിയ ബീഫ് വരട്ടിയത് കഴിക്കുകയായിരുന്നു ആ പ്രതിഷേധം.നിയമസഭയിലെ ഇന്ത്യന്‍ കോഫീ ഹൗസാണ് ഇതിന് വേദിയായത്. രാവിലെ എട്ടു മുതല്‍ എത്തിയ എം.എല്‍.എമാരില്‍ ബഹുഭൂപരിപക്ഷവും ബീഫ് ഫ്രൈ ബ്രേക്ക് ഫാസ്റ്റിനൊപ്പം കഴിച്ചു.
സി.പി.എം, സി.പി.ഐ എം.എല്‍.എമാരായിരുന്നു ഇക്കാര്യത്തില്‍ മത്സരിച്ചു. വൈക്കം എം.എല്‍.എ. സി.കെ ആശ, കായംകുളം എം.എല്‍.എ. പ്രതിഭാ ഹരി എന്നിവര്‍ ആദ്യമെത്തി. ആരോ ഈ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സഭ തുടങ്ങിക്കഴിഞ്ഞും പലരും ഇടവേളയെടുത്ത് കഴിക്കാനെത്തി. എ.പ്രദീപ് കുമാര്‍, ഐ.ബി സതീഷ്, ആര്.രാജേഷ്, എസ്.രാജേന്ദ്രന്, എം.നൗഷാദ് എന്നീ സി.പി.എം എം.എല്‍.എമാരും പിന്നാലെയെത്തി. അതേ സമയം ബീഫ് വിളമ്പിയത് ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിട്ടുണ്ട്.