സിനിമാ നടിമാരെ നല്ല വസ്ത്രം ധരിപ്പിക്കാന്‍ കച്ചകെട്ടി സദാചാരവാദികള്‍ ; പുതിയ ഇര ദീപിക പദുകോണ്‍
സദാചാരവാദികള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഇടമാണ് സോഷ്യല്‍ മീഡിയാ. രഹസ്യമായി പല തരികിടകള്‍ കാണിക്കുന്ന പലരും സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ തികഞ്ഞ മാന്യന്‍ ആണ്. മുഖ്യമായും സ്ത്രീകളെ നന്നാക്കുവാന്‍ വേണ്ടിയാണ് പലരും സോഷ്യല്‍ മീഡിയയില്‍ കിടന്നു കറങ്ങുന്നത്.സിനിമാ നടിമാര്‍ അടക്കമുള്ള സെലിബ്രിറ്റികളാണ് ഇവരുടെ ഇര. മലയാളത്തിലെ പല നടിമാരും ഇത്തരത്തില്‍ ഇവരുടെ സദാചാര വാദത്തിനു ഇരയായിട്ടുണ്ട്.എന്നാല്‍ ഇവിടെ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഇത്തരക്കാര്‍ നിറഞ്ഞു നില്‍ക്കുകയാണ് എന്ന് വേണമെങ്കില്‍ പറയാം.
ഗ്ലാമറിന്റെ ലോകമായ ബോളിവുഡ് സിനിമയില്‍ പോലും ഇവര്‍ ശല്യമായി തുടങ്ങി. അത്തരക്കാരുടെ അവസാനത്തെ ഇരയായി മാറിയത് ബോളിവുഡ് ഒന്നാം നമ്പര്‍ താരമായ ദീപികാ പദുകോണും . ദീപികയെ നല്ല വസ്ത്രംധരിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഒരു പറ്റം സദാചാരക്കാര്‍.മാക്‌സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടാണ് ദീപികയോടുള്ള രോഷത്തിന് ഇപ്പോള്‍ കാരണമായത്. ദീപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ചിത്രമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇതെന്താണ് ഡയപ്പറാണോ എന്നു ചിലര്‍. കണ്ടാല്‍ അടിവസ്ത്രം പോലുണ്ടല്ലോ എന്നായി മറ്റു ചിലര്‍. ഇനി ദീപിക എങ്ങിനെ വീട്ടുകാരുടെ മുഖത്ത് നോക്കും എന്ന് മറ്റു ചിലര്‍. നിങ്ങളാണ് എന്റെ പ്രിയപ്പെട്ട താരം. എന്നാല്‍, ഇത് നിങ്ങളുടെ ഏറ്റവും മോശപ്പെട്ട ഫോട്ടോയാണ്, നിങ്ങളോടുള്ള സകല ബഹുമാനവും ഇതോടെ നഷ്ടമായിരിക്കുന്നു എന്നൊക്കെയാണ് ചിലരുടെ കമന്റ്. പ്രധാനമന്ത്രിക്ക് മുന്നില്‍ കാലു കാണിച്ചിരുന്ന പ്രിയങ്ക ചോപ്രയെ സോഷ്യല്‍ മീഡിയ ഉപദേശിച്ചതിന് പിന്നാലെയാണ് ഇപ്പോ ദീപികയെ പിടിച്ചിരിക്കുന്നത്. ഇത്രയ്ക്ക് സദാചാരബോധം ഉള്ള ഇവര്‍ എന്തിനാണ് ഇതൊക്കെ കാണുവാന്‍ സമയം കളയുന്നത് എന്നാണു മറ്റുള്ളവരുടെ ചോദ്യം.