യെച്ചൂരിക്കെതിരേയുള്ള ആക്രമണം; കേന്ദ്രമന്ത്രിക്കെതിരെ കേരളത്തില്‍ കരിങ്കൊടി പ്രയോഗം

യെച്ചൂരിയെ എ.കെ.ജി. ഭവനില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിയെ വേദിയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രകാശ് ജാവേദ്ക്കറിനെതിരെയാണ് ഡി.വൈ.എഫ്.ഐ. പ്രവരുടെ കരിങ്കൊടി പ്രയോഗം.

ചടങ്ങു നടക്കുന്ന ഹാളിലെത്തിയ പ്രവര്‍ത്തകര്‍ കേന്ദ്ര മന്ത്രി പ്രസംഗിക്കാനെത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ച് മുന്നിലേക്ക് വരികയായിരുന്നു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ആറ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി മുന്നോട്ടെത്തിയത്. സര്‍വ്വകലാശാലയ്ക്ക് പുറത്ത് നിന്നെത്തിയ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.