കര്‍ഷകര്‍ മരിച്ച സംഭവം: വെടി വെച്ചത് പോലീസ് തന്നെയെന്ന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം, തടിയൂരാന്‍ ബിജെപി സര്‍ക്കാര്‍
മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെയ്പ്പില്‍ തന്നെയെന്ന് ബി.ജെ.പി. സര്‍ക്കാര്‍. പ്രക്ഷോഭത്തിനിടെ ആറ് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ സി.ആര്‍.പി.എഫിന്റെ വെടിയേറ്റിട്ടാണ് കര്‍ഷകര്‍ മരിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംഭവ ദിവസം വാദിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പൊലീസ് തന്നെ വെടി വെച്ചതാകാമെന്ന് ബി.ജെ.പി. മുഖ്യമന്ത്രി തിരുത്തി. മന്‍ദ്‌സോറിലെ കളക്ടറെയും പൊലീസ് സുപ്രണ്ടിനേയും സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പൊലീസ് തന്നെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് സംസ്ഥാന ആഭ്യന്ത്ര മന്ത്രി ഭൂപേന്ദ്ര സിങ് വിശദീകരിച്ചത്.